കോഴിക്കോട്: പഞ്ചായത്തും സ്കൂൾ എൻ എൻ എസ്സും സംയുക്തമായി നിർമ്മിച്ച, എം. എസ് ദിലീപിന്റെ സംവിധാനത്തിൽ ചലച്ചിത്രം ‘ഉപ്പ്’ ചരിത്ര മുന്നേറ്റത്തിൽ. പ്രദർശിപ്പിച്ച തിയേറ്ററിൽ ഹൗസ് ഫുൾ കളക്ഷൻ. നാട്ടുകാർ ആവശ്യപ്പെട്ടത് പ്രകാരം കോഴിക്കോട് കൈരളി ശ്രീയിൽ ഞായറാഴ്ച രാവിലെ പ്രത്യേക പ്രദർശനം നടന്നതും നിറഞ്ഞ പ്രേക്ഷകരുമായി ആവേശമായി.
ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് സ്കൂൾ തലത്തിൽ സിനിമയുടെ നിർമ്മാണവും പ്രദർശന പിന്തുണയുമായി രംഗത്ത് വരുന്നത്. കൂടെ നിർമമാണ പങ്കാളിത്തം ഏറ്റെടുത്തുകൊണ്ട് അരിക്കുളം കെ പി എം എസ് എച് എസ് സ്കൂൾ എൻ.എൻ. എസ് യൂണിറ്റും ചേർന്ന് കൊണ്ട് പുത്തൻ വിജയ ഗാഥാ രചിക്കുകയാണ്. സംവിധായകൻ എം. എസ് ദിലീപ് ചലച്ചിത്ര ഗാന ശാഖയിലടക്കം സംഗീത സംവിധാനവും ഗാനലാപനവും നടത്തി പ്രതിഭ തെളിയിച്ച കലാകാരനാണ്. ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകനുമാണ്. യേശുദാസ്, കെ. എസ് ചിത്രയടക്കം പ്രമുഖ ഗായകർ ആലപിച്ച ഗാനങ്ങൾ ദിലീപ് സംഗീത സംവിധാനം ചെയ്ത് മനോഹരം ആക്കിയിട്ടുണ്ട്. ദക്ഷിണ ഇന്ത്യയിലെ പല പ്രമുഖ ഗായകർ ഇതിനോടകം ഇദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു.
ഉപ്പ് എന്ന ചിത്രത്തിന് ഹേതുവാകുന്നത് സൗഹൃദവും സ്നേഹവും സഹപാഠിയോടുള്ള കരുതലും ജാതി മത ചിന്തകൾക്കും അപ്പുറം മനസ് നന്നായാൽ മതി, നല്ല മനുഷ്യൻ ആകു എന്ന സന്ദേശം നൽകുന്നു. സ്കൂൾ ജീവിതത്തിനൊപ്പം കൊയ്ത്തും കൃഷി പാഠങ്ങളും ഗ്രാമീണനിഷ്കളങ്കതയും ജീവിത യഥാർഥ്യങ്ങളും പ്രതിഫലിപ്പിച്ചു കൊണ്ട് പുതിയ തലമുറയ്ക്ക് സന്ദേശം നൽകി പ്രയോഗവത്കരിച്ചു.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്കൂൾ കരിക്കുലം സിലബസിൽ ഉള്ളതാണ് ചലച്ചിത്ര തിരക്കഥ, സംഭാഷണം, നിർമ്മാണം. വിദ്യാർഥികൾ സിനിമ പ്രയോഗികമായി പഠിച്ചുകൊണ്ട് ചിത്രത്തിന്റെ ഒട്ടുമിക്ക കാര്യങ്ങളിലും പങ്കാളികൾ ആയികൊണ്ടാണ് തിയേറ്റർ പ്രദർശനം നടത്തിയത്.
പിന്തുണയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ. ബിന്ദു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ വിവിധ തലത്തിൽ മികച്ച പിന്തുണയുമായി പലരും മുന്നോട്ട് വന്നു. മാധ്യമങ്ങൾ പിന്തുണച്ചു. പേരാമ്പ്ര അലങ്കാർ തീയേറ്ററിൽ നിറഞ്ഞ സദസിൽ പത്തു ദിവസം ഉപ്പ് പ്രദർശനം നടത്തി. വിവിധ മേഖലകളിൽ നിന്നും ചിത്രത്തിന്റെ പ്രദർശനം ആവശ്യപ്പെട്ട് അന്വേഷണങ്ങൾ നടക്കുന്നതും മുന്നേറ്റത്തിന്റെ മാറ്റുകൂട്ടി.
കാറ്റിനോളം എന്ന ഗാനമാണ് ആദ്യം പ്രകാശിതമായത്. സുനിൽ എസ് പുരം ഗാനരചന. ദിലീപ് സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചു. രണ്ടാമത്തെ ഗാനം ജാസ്‌സി ഗിഫ്റ്റ് ആലപിച്ചു. അദ്ധ്യാപകനിലെ സംവിധായകനെയും സംഗീതഞ്‌ജനെയും ഗായകനെയും തിരിച്ചറിഞ്ഞതിൽ നാട്ടുകാരും സന്തോഷത്തിലാണ്. പ്രദർശനം കാണാൻ സ്ഥലം എം. എൽ. എ
ടി. പി രാമകൃഷ്ണനടക്കം ജനപ്രതിനിധികളും തിയേറ്ററിൽ എത്തി. എൻ എസ് എസ് നിർമമാണ പങ്കാളി ആയതിനാൽ ദേശീയ തലത്തിലും സോഷ്യൽ മീഡിയ പിന്തുണ ലഭിച്ചു.
ചിത്രത്തിന്റെ ഡി ഒ പി സുജയ് ഭാസ്കർ, കാർത്തിക്, അലോക അനുരാഗ്, ഷാജി കെ.എം,ഷാജി വി. സി, അഞ്ജലി സതീഷ്, ഒ. കെ ബാബു, അശ്വതി അശോക്, മനോജ്‌കുമാർ കാവുംന്ദറ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കു വേഷപകർച്ച നൽകി.
അരിക്കുളം കെ പി എം എച് എസ് എസ് എസ് വിദ്യാർഥികൾ, അധ്യാപകർ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ, ഗ്രാമപഞ്ചായത്ത് വാസികളായ നാട്ടുകാർ തുടങ്ങി പലരും കഥാപാത്രങ്ങളായി.
മൂന്ന് തവണ തുടർച്ചയായി സംസ്ഥാന അവാർഡ് ജേതാവായ പ്രദീപ് കുമാർ കാവുംന്ദറയുടെ തിരക്കഥ. കൃഷ്ണൻ ബാലബോധിനിയുടെ കഥ.



