Wednesday, February 11, 2026
No menu items!
Homeവാർത്തകൾഎംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ നടപടിയുമായി കേരള സർവകലാശാല

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ നടപടിയുമായി കേരള സർവകലാശാല

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ നടപടിയുമായി കേരള സർവകലാശാല. ഗുരുതര വീഴ്ച വരുത്തിയ അധ്യാപകനെതിരെ ഡിജിപിക്ക് രജിസ്ട്രാർ പരാതി നൽകി. അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന സിൻഡിക്കേറ്റ് നിർദ്ദേശവും സർവ്വകലാശാല പരിശോധിക്കുകയാണ്. അതേസമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.

കേരള സർവകലാശാലയിലെ 71 എംബിഎ അവസാന വർഷ വിദ്യാർത്ഥികളുടെ പ്രോജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരകടലാസുകളാണ് നഷ്ടമായത്. അഞ്ചു കോളേജുകളിലെ മൂന്നാം സെമസ്റ്ററിലെ ഉത്തര കടലാസ് ആണ് മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കയ്യിൽ നിന്നും കളഞ്ഞുപോയത്.ഇതിൽ അധ്യാപകനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ ധാർണ്ണ നടത്തി. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിനിധികൾ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുമായി സർവകലാശാല രജിസ്ട്രാർ ചർച്ച നടത്തി. വിട്ടുവീഴ്ചയില്ലാത്ത നടപടി അധ്യാപകനെതിരെ ഉണ്ടാകുമെന്ന് രജിസ്ട്രാർ അഡ്വ. കെ എസ് അനിൽകുമാർ വ്യക്തമാക്കി

പരീക്ഷ ഏപ്രിൽ ഏഴിന് നടത്താനാണ് തീരുമാനം. ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കും.  ഉത്തരക്കടലാസ്സുകൾ കാണാതായ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ഉത്തരക്കടലാസുകൾ കാണാതായതുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടു കൂടിയാണ് കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments