Thursday, August 7, 2025
No menu items!
Homeവാർത്തകൾഎംപ്ലോയീസ് പെന്‍ഷന്‍ സ്കീം; ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തിയേക്കുമെന്ന് സൂചന

എംപ്ലോയീസ് പെന്‍ഷന്‍ സ്കീം; ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തിയേക്കുമെന്ന് സൂചന

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമേകി എംപ്ലോയീസ് പെന്‍ഷന്‍ സ്കീം (ഇപിഎസ്) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതായി സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ വര്‍ദ്ധന നടപ്പിലാക്കിയേക്കും. 2020 ന്‍റെ തുടക്കത്തില്‍, പെന്‍ഷന്‍ നിരക്ക് 2000 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം തൊഴില്‍ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തിന് നല്‍കിയിരുന്നു എന്നാല്‍, അത് അംഗീകരിക്കപ്പെട്ടില്ല. പെന്‍ഷന്‍ കൂട്ടിയാല്‍ 36.6 ലക്ഷം പേര്‍ക്ക് അതിന്‍റെ ഗുണം ലഭിക്കും. ബിജെപി എംപി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്‍ററി കമ്മിറ്റി ഇപിഎസ് പെന്‍ഷന്‍ തുകയില്‍ ഉടനടി വര്‍ദ്ധനവ് വരുത്തണമെന്ന് തൊഴില്‍ മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. 

എംപ്ലോയി പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) യോഗ്യരായ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഒരു പദ്ധതിയാണ് എംപ്ലോയി പെന്‍ഷന്‍ സ്കീം (ഇപിഎസ്). 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ആണ് ഈ സ്കീം . ഇപിഎസിന് കീഴില്‍, തൊഴിലുടമ ജീവനക്കാരന്‍റെ ശമ്പളത്തിന്‍റെ 8.67% സംഭാവന ചെയ്യുന്നു, പരമാവധി തുക  1250 രൂപ ആണ്.  തൊഴിലുടമ മാത്രമേ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നുള്ളൂ എന്നതാണ് ഇപിഎസിന്‍റെ പ്രത്യേകത. എന്നിരുന്നാലും, ജീവനക്കാരന് 58 വയസ്സ് തികയുമ്പോള്‍ പെന്‍ഷന്‍ നല്‍കണം.  ജീവനക്കാരന്‍റെ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കപ്പെടുന്നു,  മരണപ്പെട്ടാല്‍, അവരുടെ നോമിനിക്ക് പെന്‍ഷന്‍ തുക നല്‍കുന്നത് തുടരും. 

ഇപിഎസിന്‍റെ പ്രയോജനങ്ങള്‍
എംപ്ലോയീസ് പെന്‍ഷന്‍ സ്കീം എല്ലാ അംഗങ്ങള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വിരമിക്കുമ്പോഴുള്ള സാമ്പത്തിക സുരക്ഷിതത്വമോ, അംഗവൈകല്യമോ അല്ലെങ്കില്‍ അംഗത്തിന്‍റെ  മരണമോ ആകട്ടെ, അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇപിഎസ് സ്കീം ഏറെ സഹായകരമാണ്

1.വിരമിക്കല്‍ പ്രായം എത്തുമ്പോള്‍ പെന്‍ഷന്‍

ഇപിഎസ് അംഗങ്ങള്‍ 58 വയസ്സായ വിരമിക്കല്‍ പ്രായത്തില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകും.  ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, അംഗങ്ങള്‍ 58 വയസ്സ് എത്തുമ്പോള്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കണം. 

2.സര്‍വീസില്‍ നിന്ന് നേരത്തെ വിരമിച്ചാലും പെന്‍ഷന്‍

58 വയസ്സ് തികയുന്നതിന് മുമ്പ് ഒരു അംഗത്തിന് പത്ത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഫോം 10 സി പൂരിപ്പിച്ച് അവര്‍ക്ക് 58 വയസ്സ് ആകുമ്പോള്‍ മുഴുവന്‍ തുകയും പിന്‍വലിക്കാം. വിരമിച്ചതിന് ശേഷം അംഗത്തിന് പ്രതിമാസ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

3.തൊഴില്‍ സമയത്ത് പൂര്‍ണ്ണ വൈകല്യമുള്ളവര്‍ക്കുള്ള പെന്‍ഷന്‍

ഇപിഎഫ്ഒ അംഗത്തിന് സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാല്‍, പെന്‍ഷന്‍ അര്‍ഹമായ സേവന കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. .

4.അംഗം മരിച്ചാല്‍ കുടുംബത്തിന് പെന്‍ഷന്‍

സര്‍വീസിലിരിക്കെ ഒരു അംഗം മരിച്ചാല്‍, തൊഴിലുടമ അവരുടെ ഇപിഎസ് അക്കൗണ്ടില്‍ കുറഞ്ഞത് ഒരു മാസമെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുടുംബം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകും. അതുപോലെ, അംഗം പത്ത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുകയും 58 വയസ്സ് തികയുന്നതിന് മുമ്പ് മരിക്കുകയും ചെയ്താല്‍, അവരുടെ കുടുംബത്തിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രതിമാസ പെന്‍ഷന്‍ ആരംഭിച്ചതിന് ശേഷം മരണം സംഭവിക്കുകയാണെങ്കില്‍, കുടുംബത്തിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments