മഹാത്മാഗാന്ധി സർവകലാശാലയുടെ ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.
എംബിഎ (ഹ്യൂമൻ റിസോഴ്‌സസ് മാനേജ്മെൻ്റ്, മാർക്കറ്റിങ്, ഫിനാൻസ്), എംകോം(ഫിനാൻസ് ആൻഡ് ടാക്സേഷൻ), എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്സസ്, ബികോം (ഓണേഴ്‌സ്) ബിബിഎ (ഓണേഴ്‌സ്), ബിഎ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്‌സ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷനാണ് പ്രോഗ്രാം നടത്തുന്നത്. യുജിസിയുടെ അംഗീകാരമുള്ള പ്രോഗ്രാമുകൾ റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. ലോകത്തെവിടെനിന്നും ചേർന്നുപഠിക്കാം. വിവിധ കാരണങ്ങളാൽ കോളേജിൽ പഠിക്കാൻ കഴിയാതിരുന്നവർക്കും ജോലിയോടൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും പ്രവേശനം നേടാം.