ഉഴവൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവ കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് ബിനു ജോസ് ചെയ്തു. തങ്കച്ചൻ കുടിലിൽ, ഏലിയമ്മ കുരുവിള, ബിൻസി അനിൽ, ജോണിസ് പി. സ്റ്റീഫൻ, സിറിയക്ക് കല്ലടയിൽ, അഞ്ചു പി ബെന്നി, റിനി വിൽസൺ, വിനോദ് പുളിക്കനിരപ്പേൽ, സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് , അത്‌ലറ്റിക്സ് എന്നീ മത്സരങ്ങൾ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് ഗ്രൗണ്ടിൽ നടന്നു. വിജയികളായവർ ബ്ലോക്ക് തല മത്സരങ്ങൾക്ക് യോഗ്യത നേടി.



