ഉഴവൂർ: ഉഴവൂർ കെ.ആർ നാരായണൻ മെമോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താഴെപ്പറയുന്ന തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ഉദ്യോഗാർത്ഥികൾക്കായി കൂടിക്കാഴ്ച്ച നടത്തുന്നു.. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ആധാർ കാർഡ്/മറ്റ് തിരിച്ചറിയൽ രേഖകൾ, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും, സ്വയം സാഷ്യപ്പെടുത്തിയ പകർപ്പുകളുമായി 2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 ന് എത്തിച്ചേരേണ്ടതാണ്.
- ഡൻറൽ സർജൻ
യോഗ്യത
ബി.ഡി.എസ്. ഡൻറൽ രജിസ്ട്രേഷൻ കേരളാ കൗൺസിൽ
- ഡൻറൽ ഹൈജീനിസ്റ്റ്
ഡിപ്ലോമ ഇൻ ഡൻറൽ ഹൈജീനിസ്റ്റ്, കേരളാ ഡൻറൽ കൗൺസിൽ രജിസ്ട്രേഷൻ
നിയമനവുമായി ബന്ധപ്പെട്ട’ കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടേണ്ടതാണന്ന് സൂപ്രണ്ട് അറിയിച്ചു.



