ഉള്ളിയേരി : കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി – 19ാം മൈലിന് സമീപം പൊയിലിൽ താഴെ സ്വകാര്യ ക്ലീനിക്കിന് മുൻവശം ഇന്നലെ രാത്രി 10 മണിയോടെ അപകടം നടന്നത്. ഉള്ളിയേരി 19 ൽ അയ്യപ്പൻ കണ്ടി ആദർശ് (കണ്ണാപ്പു ) 24 വയസ്സ് മരണപ്പെട്ടു. ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്നു.
സ്വകാര്യ ക്ലീനിക്കിൻ്റെ മുൻവശത്ത് നിന്നും മിനി ഗുഡ്സ് ലോറി അശ്രദ്ധയോടെ റോഡിലേക്ക് ഇറക്കിയപ്പോൾ ബൈക്ക് ഗുഡ്സ് ലോറിയിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. ഉള്ളിയേരിയിൽ നിന്നും വീട്ടിലേക്ക് വരുകയായിരുന്നു ആദർശ്. നാട്ടുകാർ ഉടൻ തന്നെ ഉള്ളി യേരി മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്ഥിരം അപകട മേഖലയിൽപ്പെട്ട ഉള്ളിയേരി -19 തിലും, പൊയിലിൽ താഴെയും 500 മീറ്ററിനുള്ളിൽ 12 വർഷത്തിനിടയിൽ 13 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടിട്ടുണ്ട്. അരവിന്ദൻ അനിത ദമ്പതികളുടെ ഏക മകനാണ് ആദർശ്.