Tuesday, October 28, 2025
No menu items!
Homeവാർത്തകൾഉല്ലാസ് പദ്ധതി: ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

ഉല്ലാസ് പദ്ധതി: ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

തദ്ദേശസ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ സാക്ഷരതാമിഷനും സംയുക്തമായി നടപ്പാക്കുന്ന നിരക്ഷരത നിർമ്മാർജ്ജന പദ്ധതിയായ ഉല്ലാസിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൺമാർക്ക് ഏകദിന പരിശീലനം നൽകി. വയസ്‌ക്കരക്കുന്നിലെ ജില്ലാ വിദ്യാഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. പ്രസാദ് പാഠപുസ്തകവിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ മുഖ്യപ്രഭാഷണം നടത്തി.

ജില്ലയിൽ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനായി 20 ഗ്രാമപഞ്ചായത്തുകളിലെ റിസോഴ്സ് പേഴ്സൺമാർക്കാണ് പരിശീലനം നൽകിയത്. ഉല്ലാസ് പദ്ധതി സർവേ – ധനവിനിയോഗം എന്ന വിഷയത്തിൽ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, പഠന ക്ലാസുകളുടെ സംഘാടനം – പഠനരീതി, മുതിർന്നവരുടെ ബോധനശസ്ത്രവും പഠനരീതിയും എന്നീ വിഷയങ്ങളിൽ ജില്ലാ റിസോഴ്സ് പേഴ്സൺമാരായ ടി.യു. സുരേന്ദ്രൻ, എസ്.എ. രാജീവ് എന്നിവർ ക്ലസുകൾ നയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments