Sunday, August 3, 2025
No menu items!
Homeവാർത്തകൾഉല്ലല കരി കലാ-സാംസ്‌കാരിക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

ഉല്ലല കരി കലാ-സാംസ്‌കാരിക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

തലയാഴം: ഉല്ലല കരി കലാ-സാംസ്‌കാരിക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി. ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചലച്ചിത്രോത്സവം നാളെ സമാപിക്കും. ഇന്നലെ രാവിലെ 10.30ന് തിരക്കഥാകൃത്ത് പി.എഫ്.മാത്യു ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രം, ചരിത്രം, സ്മൃതി എന്ന പരിപാടി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എസ് ബൈജു അധ്യക്ഷത വഹിച്ചു. നാളെ വൈകുന്നേരം 5.30ന് ചലച്ചിത്രം, കാഴ്ച, അനുഭവം എന്ന പരിപാടി സംവിധായകന്‍ ആനന്ദ് ഏകര്‍ഷി ഉദ്ഘാടനം ചെയ്യും. പ്രഫ. പാര്‍വതി ച്രന്ദന്‍, പി.എസ്. പുഷ്പമണി, എന്‍.എന്‍. പവനന്‍ എന്നിവര്‍ പ്രസംഗിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments