കുറവിലങ്ങാട്: തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച അപകടത്തിൽ മരണമടഞ്ഞ സുഹൃത്തുക്കൾ കുര്യം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45 ),ജോബിൻ തോമസ്(33), ജയ്ൻ തോമസ്(30) എന്നിവരുടെ മൃതസംസ്ക്കാര ശുശ്രൂഷ ആയിരങ്ങളുടെ സാന്നിധ്യത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം പള്ളിയിൽ പാലാ രൂപത മെത്രാൻ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. ഇടവക സമൂഹത്തിൻ്റെയും നാടിൻ്റെയും ഹൃദയവേദനയ്ക്കൊപ്പമെന്ന് പറഞ്ഞ മാർ ജോസഫ് കല്ലറങ്ങാട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് അന്ത്യാഞ്ജലി അർപ്പിച്ചു.
അന്തിമോപചാരം അർപ്പിയ്ക്കാൻ വിട്ടുകളിലും പള്ളിയിലും തടിച്ചുകൂടിയ ജനങ്ങൾക്കിടയിലൂടെ മൃതശരീരങ്ങൾ സെമിത്തേരിയിലെത്തിയ്ക്കാൻ ഏറെ ക്ലേശിക്കേണ്ടി വന്നു. ഫ്രാൻസീസ് ജോർജ് എം.പി, മോൻസ് ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഖറിയാസ് കുതിരവേലി, നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു ജോൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, മറ്റു ജനപ്രതിനിധികളായ സിന്ധു മോൾ ജേക്കബ് ,ബേബി തൊണ്ടാം കുഴി നാടിൻ്റെ നാനാതുറകളിലുള്ള പ്രമുഖർ മുൻ എം പിതോമസ് ചാഴികാടൻ, തോമസ് കണ്ണന്തറ, നീലകണ്ഠൻ ഇളയത്, സിജോ മിറ്റത്താനി, സിബി മാണി , എ.എൻ ബാലകൃഷ്ണൻ തുടങ്ങി ഒട്ടേറെ ജനനേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ് തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഷാജി.പി.ഡിയെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.