ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ബോബൻ ആലുമ്മൂടൻ, റഫീക് ചൊക്ളി, ടീനമ്പാടിയ, അപർണ്ണ ഷിബിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന “ഉരുൾ” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്, ഒക്ടോബർ 31-ന് വൈകിട്ട് 6.30 എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് “കേരളോത്സവം” എന്ന പരിപാടിയിൽ വെച്ച് നടത്തുന്നു.
ചടങ്ങിൽ രമേഷ് പിഷാരടി, ടിനി ടോം തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രശസ്ത രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ പ്രവർത്തകരും ഉരുൾ എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകരും പങ്കെടുക്കുന്നു.