കുറവിലങ്ങാട്:. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ശാസ്ത്ര സാങ്കേതിക, കായിക, വിദ്യാഭ്യാസ രംഗത്തെ ഉന്നത വിജയികൾക്ക് ഉമ്മൻചാണ്ടി സ്‌മൃതിസംഗമം എക്‌സലൻസ് അവാർഡുകൾ കോൺഗ്രസ് ഭവൻ (ഭാരത് മാതാ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച അഞ്ചിന് വിതരണം ചെയ്യുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്‌ഘാടനവും അവാർഡുകളും വിതരണം ചെയ്യും. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു മൂലങ്കുഴ അധ്യക്ഷനാകും. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.