അങ്കമാലി: ഈ വർഷത്തെ അങ്കമാലി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസിൽ നിർവഹിച്ചു. ഈ വർഷത്തെ അങ്കമാലി ഉപജില്ലാ കലോത്സവം ഒക്ടോബർ 16,17,18,19 തീയതികളിൽ കാലടി ബ്രഹ്മാനന്ദോദയം സ്കൂളുകളിൽ ആണ് നടക്കുന്നത്. സ്കൂൾ മാനേജർ ശ്രീവിദ്യാനന്ദജി മഹരാജ് അധ്യക്ഷനായിരുന്നു. കലമേളയുടെ ആദ്യ സംഭാവന ബ്രഹ്മാനന്ദോദയം സ്കൂൾ മാനേജരിൽ നിന്ന് വിദ്യാഭ്യാസ ഓഫീസർ സീന പോൾ ഏറ്റുവാങ്ങി. ലോഗോ തയ്യാറാക്കിയ സ്കൂൾ വിദ്യാർഥി നിരഞ്ജനേയ്ക്ക് ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.



