അരിക്കുളം പഞ്ചായത്തും, കെ. പി. എം. എസ്. എം ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് ഉം ചേർന്നു നിർമിച്ച “ഉപ്പ് “സിനിമ ഓഗസ്റ്റ് 19ന് പേരാമ്പ്ര അലങ്കാർ മൂവീസിൽ പ്രദർശനം തുടങ്ങി. ആദ്യ പ്രദർശനത്തിന്റെ ഉത്ഘാടനം ടി. പി. രാമകൃഷ്ണൻ എം. എൽ. എ. നിർവഹിച്ചു. സ്കൂളിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അദ്ധ്യാപകൻ എം. എസ്. ദിലീപ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ സിനിമ-നാടകപ്രവർത്തകൻ പ്രദീപ്കുമാർ കാവുംതറയുടെതാണ്. അരിക്കുളം പഞ്ചായത്തിലെ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപെട്ടിട്ടുള്ള വിദ്യാർഥികളും, അധ്യാപകരും ആണ് അഭിനേതാക്കൾ. സിനിമയിലൂടെ ലഭിക്കുന്ന വരുമാനം പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ പറഞ്ഞു.