Saturday, March 21, 2026
No menu items!
Homeവാർത്തകൾഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദൃശ്യാനുഭവം ലഭിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദൃശ്യാനുഭവം ലഭിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദൃശ്യാനുഭവം ലഭിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. കാമറയില്‍ ഇഫക്റ്റുകള്‍ പ്രയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്. ഫോട്ടോ എഡിറ്റ് ചെയ്യുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്. ഫോട്ടോകളിലും വീഡിയോകളിലും ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.

പുതിയ കാമറ ബാക്ക്ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ആപ്പിന്റെ കാമറ യൂസര്‍ ഇന്റര്‍ഫേസില്‍ നിന്ന് ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം വരിക. വാട്‌സ്ആപ്പ് ചാറ്റില്‍ താഴെയുള്ള ബാറില്‍ നിന്ന് കാമറ ബട്ടണ്‍ ടാപ്പുചെയ്ത് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സംവിധാനം വരിക. തുറന്നുവരുന്ന പുതിയ സ്‌ക്രീനില്‍ നിന്ന് ഇമേജ് ഫില്‍ട്ടറുകളും വീഡിയോ ബാക്ക്ഗ്രൗണ്ടുകളും തെരഞ്ഞെടുക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം വരിക.

ചിത്രങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് വാം, കൂള്‍, ബ്ലാക്ക് ആന്റ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്‌ഐ, വിന്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ്, ഡ്യുവോ ടോണ്‍ എന്നിങ്ങനെയുള്ള ഫില്‍ട്ടറുകളുടെ ശ്രേണിയില്‍ നിന്ന് തെരഞ്ഞെടുക്കാം. വീഡിയോ കോളുകളെ സംബന്ധിച്ചിടത്തോളം, ബ്ലര്‍, ലിവിംഗ് റൂം, ഓഫീസ്, കഫേ, പെബിള്‍സ്, ഫുഡി, സ്മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments