ഒറ്റപ്പാലം: എൻ.എസ്.എസ് കെ.പി.ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഉപഭോക്തൃ ക്ലബ്ബ് താലൂക്ക് സപ്ലെ ഓഫിസർ പി.അംബിക ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.രാധിക ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാജേഷ് കുമാർ, ഉപഭോക്തൃ സംരക്ഷണ സമിതി ജില്ല പ്രസിഡൻ്റ് ജയകുമാർ, രാമചന്ദ്രൻ അധ്യാപകരായ പി. ചാന്ദ്നി,കെ.മനുപ്രസാദ് എന്നിവർ പ്രസംഗിച്ചു.



