ചേലക്കര: ചേലക്കരപഞ്ചായയത്തിലെ എട്ടാം വാർഡിൽ അയ്യപ്പൻ കുളത്തിനു സമീപമാണ് വാർഡിലെ താമസക്കാരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ഓപ്പൺ ജിം നിർമ്മിച്ചിട്ടുള്ളത്. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനുമായ ഷെലീലിന്റെ നിർദേശപ്രകാരം ആണ് ഓപ്പൺ ജിം നിർമ്മിച്ചത്.
നിർമ്മാണം പൂർത്തിയായ ജിം അധികം വൈകാതെ തന്നെ നാടിനു സമർപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ വൈസ് പ്രസിഡന്റ് ഷലീൽ എന്നിവർ മലയാളം ടൈംസിനോട് പറഞ്ഞു.