ആലപ്പുഴ: ചമ്പക്കുളം 13 -ആം വാർഡിലെ നരിമീൻകുന്ന് ബിനീഷിന്റെ ഭാര്യ അൽഫോൺസക്ക് അണുബാധ മൂലം കാലുകളിലെ 10 വിരലുകളും ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റിയിരിക്കുകയാണ്. വൃക്കകൾ തകരാറാറിലായി. ഇപ്പോൾ ചികിത്സയിലൂടെ പ്രവർത്തനത്തിലേക്ക് വന്നിട്ടുണ്ട്. ഇനി കൈ വിരലുകൾ മുറിച്ചു മാറ്റപ്പെടാതിരിക്കണമെങ്കിൽ, ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ ചികിൽസിക്കുന്നതിനു ഭീമമായ തുക വേണ്ടി വരും. 35 ലക്ഷം രൂപ ഇനി ചികിത്സക്ക് ആവശ്യമായി വേണ്ടി വരും.
അൽഫോൺസക്ക് 5 വയസുള്ള ഒരു മകനുണ്ട്. അൽഫോൻസയെ സഹായിക്കാൻ എല്ലാവരും കൈ കോർക്കുക.



