ഇ.എസ്.ഐ.സി ആശുപത്രികൾ/ഡിസ്പെൻസറികളിലേക്ക് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർമാർ (ഗ്രേഡ് -2) നിയമിക്കുന്നതിന് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. യു.പി.എസ്.സിയുടെ 2022, 2023 വർഷത്തെ കമ്പയിൻഡ് മെഡിക്കൽ സർവിസ് പരീക്ഷാ റാങ്ക് ലിസ്റ്റിലുള്ളവർക്കാണ് (സി.എം.എസ്.ഇ-2022-2023) അവസരം. ഒഴിവുകൾ: ആകെ 608 (ജനറൽ 254, എസ്.സി 63, എസ്.ടി-53, ഒബി.സി -178, ഇ.ഡബ്ല്യൂ.എസ് 60) ഭിന്നശേഷിക്കാർക്ക് 90 ഒഴിവുകളിൽ നിയമനം ലഭിക്കും. ശമ്പളനിരക്ക് 56,100-1,77,500 രൂപ. നോൺ പ്രാക്ടീസിങ് അലവൻസിന് അർഹതുണ്ട്. ക്ഷാമബത്ത, വീട്ടുവാടക ബത്ത ഉൾപ്പെടെ മറ്റാനുകൂല്യങ്ങളുംലഭ്യമാകും. യോഗ്യത: അംഗീകൃത എം.ബി.ബി.എസ് ബിരുദം. കമ്പൽസറി റൊട്ടേറ്റിങ് ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. ഇന്റേൺഷിപ് പൂർത്തിയാക്കിയിട്ടില്ലാത്തവർ തെരഞ്ഞെടുക്കപ്പെടുന്നപക്ഷം നിയമനത്തിനു മുമ്പു പൂർത്തിയാക്കിയാൽ മതി. പ്രായപരിധി 35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.esic.gov.in/recrutments-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്എടുത്ത് സൂഷിക്കണം. സെലക്ഷൻ: യു.പി.എസ്.സിയുടെ സി.എം.എസ്.ഇ 2022, 2023 റാങ്ക് അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. ഇന്ത്യയിലെവിടെയും ജോലിചെയ്യാൻ ബാധ്യസ്ഥരാണ്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് മുതലായ സംസ്ഥാനങ്ങളിലെ ഇ.എസ്.ഐ.സി ആശുപത്രികളിലും ഡിസ്പെൻസറികളിലും ഒഴിവുകൾ നിലവിലുണ്ട്.
ഇ.എസ്.ഐ.സി ആശുപത്രികൾ ഇൻഷുറൻസ് മെഡിക്കൽ ഓഫിസർമാർ നിയമനം; അപേക്ഷ ക്ഷണിച്ചു
RELATED ARTICLES



