സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രമിൽ അടിമുടി മാറ്റം. ഷോർട്ട് വിഡിയോകൾ അഥവാ റീലുകളുടെ ദൈർഘ്യം വർധിപ്പിച്ചും ലേ ഔട്ടിൽ വലിയ മാറ്റങ്ങൾകൊണ്ടുവന്നും ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ഇൻസ്റ്റ. ഇപ്പോൾ മൂന്ന് മിനിറ്റ് വരെയുള്ള വിഡിയോകൾ റീൽ ആയി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാം. വിഡിയോകൾ നേരത്തെ, സ്ക്വയർ ഫോർമാറ്റിലായിരുന്നുവെങ്കിൽ അത് 4:3 അനുപാതത്തിൽ വെർട്ടിക്കലായും അപ് ലോഡ് ചെയ്യാനാകും. അതോടൊപ്പം, റീലിന്റെ തമ്പ് ഇമേജുകള്‍ അഥവാ ലഘുചിത്രങ്ങൾ ഇഷ്ടാനുസൃതമാക്കാനും പ്ലാറ്റ്ഫോം ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ 90 സെക്കൻഡാണ് വിഡിയോകളുടെ ദൈർഘ്യം. ടിക് ടോക് പോലുള്ള മാധ്യമങ്ങൾ ഇതിനോടകം തന്നെ പത്ത് മിനിറ്റ് വിഡിയോകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽകൂടിയാണ് ഇൻസ്റ്റയും മാറിയത്.