കോട്ടയം: ഇൻഡസ്ട്രീയൽ വിസിറ്റിന് ബെംഗളൂരുവിലേക്ക് പോയ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ. പാലാ ചൂണ്ടച്ചേരി സെന്റ്. ജോസഫ് കോളജിലെ നാലാം വർഷ എഞ്ചിനീയറിങ് വിദ്യാർഥി പാറോലിക്കൽ വടക്കേ തകടിയേൽ നോയൽ ജോബി (21)യാണ് മരിച്ചനിലയിൽ കണ്ടത്.
മംഗലാപുരത്തു നിന്ന് തിരികെ വരുന്ന വഴി കോഴിക്കോട് ഭാഗത്ത് വച്ച് ടോയിലറ്റിൽ പോയ സമയത്തോ മറ്റോ ട്രെയിൽ നിന്ന് വീണുവെന്നാണ് സംശയിക്കുന്നു. കൂടെയുണ്ടായിരുന്നവർ എറണാകുളത്ത് എത്തിയപ്പോൾ, കോഴിക്കോട് നിന്ന് പോലീസ് വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. ഇക്കഴിഞ്ഞ 23നാണ് നോയൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. സംസ്കാര ശുശ്രൂഷകൾ 30ന് വൈകുന്നേരം 3.00ന് ഭവനത്തിൽ ആരംഭിച്ച് ഏറ്റുമാനൂർ ക്രിസ്തുരാജ് സെമിത്തേരിയിൽ (ശാന്തിതീരം).



