Sunday, March 29, 2026
No menu items!
Homeവാർത്തകൾഇ‍ൗസ്റ്റർ, വിഷു അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി 42 അധിക സർവീസുകൾ നടത്തും

ഇ‍ൗസ്റ്റർ, വിഷു അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി 42 അധിക സർവീസുകൾ നടത്തും

തിരുവനന്തപുരം: ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെയാണ് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുക. പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ചാണ് അധിക സർവീസ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന്‌ കേരളത്തിലേക്കും തിരിച്ചുമായി 42 സർവീസുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂർ, കോഴിക്കോട്‌, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും
തിരക്കിന്‌ അനുസരിച്ച്‌ 13 ബസും സജ്ജമാക്കും. ഏപ്രിൽ ഒമ്പതിന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നാട്ടിലേക്ക്‌ ട്രെയിൻ ടിക്കറ്റ്‌ കിട്ടാതെ യാത്രക്കാർ വലയുകയാണ്‌.
ഇതേത്തുടർന്ന് പരമാവധി സർവീസ്‌ ഏർപ്പെടുത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചിട്ടുണ്ട്‌. യാത്രക്കാർക്ക് ടിക്കറ്റുകൾ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാം. 20 രൂപ അധികം നൽകിയാൽ സ്റ്റോപ്പ് ഇല്ലാത്തിടത്തും ബസ് നിർത്തി കൊടുക്കുമെന്നും അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments