Wednesday, August 6, 2025
No menu items!
Homeവാർത്തകൾഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടു

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ലയുടെ ഓപ്പറേഷൻസ് കമാൻഡർ ഇബ്രാഹിം അക്വിൽ ​കൊല്ലപ്പെട്ടത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊല്ല​പ്പെ​ട്ടെ​ന്നും 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ആ​രോ​ഗ്യമ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ബ്രാ​ഹിം 1980 ക​ളി​ലാ​ണ് ഹി​സ്ബുല്ല​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ബ്രാ​ഹിമിനു പങ്കു​ള്ള​താ​യും ഇ​സ്ര​യേ​ൽ ആ​രോ​പി​ക്കു​ന്നു. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾക്കാണ് ഇ​ബ്രാ​ഹിം നേതൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്. പേജർ, വോക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രയേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments