Friday, December 26, 2025
No menu items!
Homeവാർത്തകൾഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി, 'ആണവ കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇറാന് പുറത്തേക്കും അപകട സാധ്യത'

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി, ‘ആണവ കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇറാന് പുറത്തേക്കും അപകട സാധ്യത’

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിൽ ആണവോര്‍ജ ഏജന്‍സി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേൽ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ നിര്‍ണായക നിലപാടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചത്. പഴുതുകളില്ലാത്ത നിരീക്ഷണത്തിലൂടെ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ കഴിയുമെന്നും ദീർഘകാല കരാറിലൂടെ സമാധാനം സാധ്യമാണെന്നും ഏജന്‍സി അറിയിച്ചു. നാറ്റൻസ് നിലയത്തിൽ ഭൂഗർഭ വേധ ആയുധങ്ങൾ ഇസ്രയേൽ പ്രയോഗിച്ചുവെന്നും ഇനി ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്നും ഇസ്രയേലിന് മുന്നറിയിപ്പ് നൽകി.

നിലയത്തിനുള്ളിൽ രാസ – ആണവ മലിനീകരണമുണ്ടെന്നും ഫോർഡോ നിലത്തിന് കേടുപാടുകളില്ലെന്നും ബുഷഹർ നിലയം ആക്രമിക്കപ്പെട്ടാൽ വൻ ആണവ വികിരണ സാധ്യതയുണ്ടെന്നും ആയിരക്കണക്കിന് കിലോ ന്യൂക്ലിയർ സാമഗ്രികളാണുള്ളതെന്നും ഏജന്‍സി വ്യക്തമാക്കി. ആണവ നിലയം ആക്രമിക്കപ്പെടാൽ നൂറുകണക്കിന് കിലോമീറ്റർ ഒഴിപ്പിക്കേണ്ടി വരും. ഇറാന് പുറത്തേക്കും അപകട സാധ്യത ഉണ്ടായേക്കാം. ബുഷഹർ നിലയം ആക്രമിച്ചതായി ഇസ്രയേൽ ഇന്നലെ തെറ്റായ വാർത്താക്കുറിപ്പിറക്കിയന്നും പിന്നീട് തിരുത്തിയെന്നും ഏജന്‍സി അറിയിച്ചു. യു.എന്നിൽ ജിസിസി രാജ്യങ്ങള്‍ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments