Monday, October 27, 2025
No menu items!
Homeഈ തിരുനടയിൽഇലയ്ക്കാട് വാഴപ്പിള്ളിക്കാവ് കാർത്തിക മഹോത്സവം ഏപ്രിൽ 1,2 തീയതികളിൽ

ഇലയ്ക്കാട് വാഴപ്പിള്ളിക്കാവ് കാർത്തിക മഹോത്സവം ഏപ്രിൽ 1,2 തീയതികളിൽ

കുറവിലങ്ങാട്: ഇലയ്ക്കാട് വാഴപ്പിള്ളിക്കാവ് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം ഏപ്രിൽ 1,2 തീയതികളിൽ നടക്കും. ഒന്നാം ദിവസമായ ഏപ്രിൽ 1 രാവിലെ 5ന് പ്രഭാതഭേരി, 5.15ന് നിർമാല്യ ദർശനം, 5.30ന് മലർനിവേദ്യം,’5.45ന് ഗണപതി ഹോമം, 8 30ന് പറയെടുപ്പ് വൈകിട്ട് 6 30ന് ദീപാരാധന, 6.45 നു ഭജന – അവതരണം വേണുവെട്ടുവേലിൽ തുടർന്ന് 7.30ന് ജോബി ജംഗ്ഷൻ പാലാ അവതരിപ്പിക്കുന്ന മെഗാ ഷോ. രണ്ടാം ദിനം ഏപ്രിൽ 2 രാവിലെ 5 ന്‌ പ്രഭാതഭേരി, 5.15 നിർമ്മാല്യദർശനം, 5.30ന് മലർനിവേദ്യം,5.45 ന്‌ ഗണപതി ഹോമം 6 ന് ഉഷപൂജ 8. 30ന് പറയെടുപ്പ്, വൈകിട്ട് 4 30ന്കാഴ്ചശ്രീബലി പറയെടുപ്പ്,6 30ന് താലപ്പൊലി ഘോഷയാത്ര കാക്കിനിക്കാട് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. വൈകിട്ട് 8:30ന് കരോക്കെ ഭക്തിഗാനമേള നാദ തരംഗിണി വയല 11മണിക്ക് വിളക്കിൻ എഴുന്നള്ളിപ്പ്. ക്ഷേത്രാചാരങ്ങൾക്ക് ഇണങ്ങും വിധം ഭക്തിഗാനമേള, നാരായണീയം മെഗാ ഷോ തുടങ്ങിയ പരിപാടികൾ ഈ വർഷവും ഉൾക്കൊള്ളിച്ചിരിക്കുന്നു എന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികളായ എം കെ സോമശേഖരൻ നായർ ഷാജി വി എം എസ് മോഹനചന്ദ്രൻ എന്നിവർ അറിയിച്ചു അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments