2025-26 അധ്യയന വർഷത്തിലെ കടപ്ലാമറ്റം പഞ്ചായത്ത് തല പ്രവേശനോത്സവം വർണ ശബളമായ ചടങ്ങുകളോടെ ഇലയ്ക്കാട് സ്കൂളിൽ നടന്നു. കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മത്തായി മാത്യു ഉദ്ഘാടനം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ലക്ഷ്യമാക്കിയുള്ള പഠനപ്രവർത്തനങ്ങളോടൊപ്പം സാമൂഹിക സാംസ്കാരിക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ടും മയക്കുമരുന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടും ഉള്ള വിദ്യാഭ്യാസ രീതിക്കാണ് ഈ അധ്യയന വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യം വെക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വ്യക്തമാക്കി. PTA വൈസ് പ്രസിഡൻ്റ് രഞ്ചു രാജേഷ് അധ്യക്ഷത വഹിച്ചു. ലീല വി ടി വല്ലയിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തു. വാർഡ് മെമ്പർ ശശിധരൻ നായർ പാഠപുസ്തക വിതരണോദ്ഘാടനം നടത്തി. LSS USS വിജയികളായ സാധിക കൃഷ്ണ എസ്, ദേവദർശ് K R , അഞ്ജന വി.ജെ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പുരസ്കാരം നൽകി. പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ത്രേസ്യാമ്മ സെബാസ്റ്റ്യൻ ജാൻസി ജോർജ്, ഷിബു പോതമ്മാക്കിൽ, മുൻ HM മധുകുമാർ K B, CRC കോഡിനേറ്റർ ഷീബ P എന്നിവർ ആശംസകൾ അറിയിച്ചു. പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൽ പ്രഥമാധ്യാപിക രാജശ്രീ M S സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ദീപ K നന്ദിയും പറഞ്ഞു. ചടങ്ങുകൾക്ക് സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ TC , SRG കൺവീനർ അമ്പിളി MN, അക്കാദമിക് സെൽ കൺവീനറും സ്കൂൾ സുരക്ഷ നോഡൽ ഓഫീസർ ദിലീപ് സോമൻ , അധ്യാപകരായ ധന്യ എസ് , മഞ്ജുഷ എസ്, അജിത vs , അമ്പിളി ദേവസ്യ, PTA MPTA പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.