ചെങ്ങമനാട്: എന്റെ കർത്താവേ എന്റെ ദൈവമേ എന്ന വിശ്വാസ പ്രഖ്യാപനത്തിലൂടെ ക്രിസ്തു കർത്താവും ദൈവവുമാണ് എന്നുള്ള സത്യം ധീരതയോടെ ഏറ്റു പറയാനും, ആ വിശ്വാസ അനുഭവം ഭാരതീയർക്ക് പകർന്നു നൽകാനുമാണ് കൊടുങ്ങല്ലൂർ മാർത്തോമാ തീർത്ഥാടനം. യുവജനവർഷം – യുവജനനേതൃത്വം എന്ന സഭയുടെ ഒരു വർഷത്തെ ആചരണത്തിന്റെ ഭാഗമായിട്ടാണ് ഈ തീർത്ഥാടന പദയാത്ര. ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുള്ള യുവജനങ്ങളുടെയും വൈദികരുടെയും സന്യസ്ഥരുടെയും ഇടവക പ്രതിനിധികളുടെയും സാന്നിധ്യം. ഈ വിശ്വാസപ്രഘോഷണ പദയാത്രയിൽ ഉണ്ടാകുമെന്ന് ഇരിഞ്ഞാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണുക്കാൻ പറഞ്ഞു. ഡിസംബർ ഒന്നിന് കത്തിഡ്രൽ അങ്കണത്തിൽ നിന്ന് രാവിലെ 6.30 തീർത്ഥാടന പദയാത്ര ആരംഭിക്കും. മാള, പുത്തൻചിറ ഫൊറോനകളിൽ നിന്നുള്ള പദയാത്രകളും ഇതോടൊപ്പം ചേർന്ന് കൊടുങ്ങല്ലൂർ സന്തോ നഗറിൽ സമാപിക്കും. തുടർന്ന് കുർബാനയ്ക്ക് ശേഷം ആത്മീയ കലാവിരുന്നും സ്നേഹവിരുന്നും ഉണ്ടാകുമെന്ന് ജനറൽ കൺവീനർ ഫാ. ജോഷി കല്ലേലി പറഞ്ഞു.
ഇരിങ്ങാലക്കുട രൂപതയുടെ കൊടുങ്ങല്ലൂർ മാർത്തോമ്മാ തീർത്ഥാടനം
RELATED ARTICLES