മലയിന്‍കീഴ്: ഡോ.കെ.ബീനയുടെ ഇമകള്‍ക്കിടയിലെ ചിറകൊച്ച എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാഹാളില്‍ നടന്ന ചടങ്ങില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി കെ.കൃഷ്ണകുമാര്‍ പുസ്തകം പ്രകാശനം ചെയ്തു. കവിയും വൈലോപ്പള്ളി സംസ്‌കൃതിഭവന്‍ മുന്‍ വൈസ് ചെയര്‍മാനുമായ ശ്രീ.വിനോദ് വൈശാഖി പുസ്തകപരിചയം നടത്തി. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷന്‍ കെ.വാസുദേവന്‍നായര്‍ അധ്യക്ഷനായി. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു, ഗ്രന്ഥശാലാ പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റിഅംഗം ഷിബു.എ.എസ്, നിള സാംസ്‌കാരികവേദി സെക്രട്ടറിയും എഴുത്തുകാരിയുമായ പ്രിയാശ്യാം, ഡോ.കെ.ബീന എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന കവിസമ്മേളനത്തില്‍ മണികണ്ഠന്‍മണലൂര്‍, അജി.എസ്, ഹരികുമാര്‍.കെ.പി, ആശാകിഷോര്‍, ശ്രീജടീച്ചര്‍, സജിനി വയനാട്, സന്താഷ് അമ്പറത്തലയ്ക്കല്‍, ദിവ്യ.എസ്.ബാബു, പ്രദീപ് തൃപ്പരപ്പ്, സിജു.ജെ.നായര്‍, ബിജു.ബി.ഊരൂട്ടുകാല എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.