Monday, December 22, 2025
No menu items!
Homeവാർത്തകൾഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എ ഐ നിയന്ത്രിത ടൗണ്‍ഷിപ്പ്.

ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എ ഐ നിയന്ത്രിത ടൗണ്‍ഷിപ്പ്.

എറണാകുളം: ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഉയരുന്നത് എ ഐ നിയന്ത്രിത ടൗണ്‍ഷിപ്പ്. മൂന്നാം ഘട്ടത്തിനായി ജി സി ഡി എയുടെ നേതൃത്വത്തില്‍ 300 ഏക്കര്‍ സ്ഥലം ലാന്‍ഡ് പൂളിങ്ങിലൂടെ കണ്ടെത്തും. ഇതിനായി ഇന്‍ഫോപാര്‍ക്കും ജി സി ഡി എയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഈ മാസം 29ന് ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കും.

ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടം നടപ്പാക്കുന്നതിന് സംസ്ഥാന ഐ ടി വകുപ്പിന്റെ അനുമതി ലഭിച്ചതോടെ അതിവേഗം പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.എ ഐ സാങ്കേതിക വിദ്യയിലൂടെ നിയന്ത്രിക്കുന്ന ടൗണ്‍ഷിപ്പാണ് വിഭാവനം ചെയ്തിരിക്കുന്നത്.

20 മില്യണ്‍ ചതുരശ്ര അടി ഐ ടി സ്‌പെയ്‌സോടെയുള്ള ടൗണ്‍ഷിപ്പില്‍ വസതികള്‍, വിദ്യാഭ്യാസ, ആരോഗ്യ, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുണ്ടാകും. കായിക, വിനോദ സൗകര്യങ്ങളും സജ്ജമാക്കും. മാലിന്യ സംസ്‌ക്കരണത്തിനും അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കും.ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ രണ്ടുലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക് നാലാം ഘട്ടത്തിന്റെ ഭൂമിയേറ്റെടുക്കലിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മൂന്നും നാലും ഘട്ടം യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകം ഉറ്റുനോക്കുന്ന ഐ ടി ഹബ്ബായി കൊച്ചി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു.

മൂന്നാം ഘട്ടത്തിനായി ജി സി ഡി എയുടെ നേതൃത്വത്തില്‍ 300 ഏക്കര്‍ സ്ഥലം ലാന്‍ഡ് പൂളിങ്ങിലൂടെ കണ്ടെത്തും.ഇതിനായി ഇന്‍ഫോപാര്‍ക്കും ജി സി ഡി എയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഈ മാസം 29 ന് ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കും.

കുന്നത്തുനാട് കിഴക്കമ്പലം വില്ലേജുകളിലായാണ് പദ്ധതിപ്രദേശം. സ്ഥലം കണ്ടെത്തുന്നതും ഭൂമിയുടെ വികസനവും ഉള്‍പ്പടെ ജി സി ഡി എ നിര്‍വ്വഹിക്കും ഇതിനുള്ള ഫണ്ട് ഇന്‍ഫോപാര്‍ക്ക് നല്‍കും.ഇന്‍ഫോപാര്‍ക്കിനാണ് പദ്ധതിയുടെ ഉടമസ്ഥാവകാശം.ഐ ടി കമ്പനികളെ ആകര്‍ഷിക്കുന്നതുള്‍പ്പടെ ഇന്‍ഫോപാര്‍ക്കിന്റെ ചുമതലയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments