ചെങ്ങമനാട്: മലയാളികള്‍ വീണ്ടുമൊരു ഓണക്കാലത്തെ കൂടി വരവേല്‍ക്കുകയാണ്. നമ്മുടെ വർണാഭമായ ആഘോഷമാണ് എന്നും ഓണം. അത്തം മുതൽ തിരുവോണം വരെ വലിയ തോതിൽ ആഘോഷങ്ങൾ മലയാളികൾ ഉള്ള എല്ലാ രാജൃങ്ങളിലും ഉണ്ട്. പണ്ട് അത്തം മുതൽ പൂക്കൾ ഇടുന്നതിനും ഒരു ചിട്ട ഉണ്ടായിരുന്നു.
അത്തത്തിന് തുമ്പ മാത്രം ഉപയോഗിച്ച് ഒരു ചുറ്റ് പൂവാണ് ഇടേണ്ടതെങ്കില്‍ ചിത്തിരയിലേക്ക് എത്തുമ്പോള്‍ തുമ്പയ്‌ക്കൊപ്പം തുളസി കൂടി ഉപയോഗിക്കണം. അത്തത്തിന് ഇട്ട പൂക്കളത്തേക്കാള്‍ കുറച്ചുകൂടി വലിയ പൂക്കളമാണ് ചിത്തിര നാളില്‍ തയ്യാറാക്കുന്നത്. രണ്ട് ചുറ്റ് പൂവാണ് ചിത്തിരയില്‍ ഇടേണ്ടത്. അത്തം നാളില്‍ നിന്ന് ചിത്തിരയിലേക്ക് എത്തുമ്പോള്‍ മുതൽ പൂക്കളം വലുതാകാന്‍ ആരംഭിക്കുകയായി. വീടും പരിസരവും വൃത്തിയാക്കി ഓണത്തെ വരവേൽക്കാൻ മലയാളികള്‍ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കണക്കാക്കി വരുന്നത്.
ഗ്രാമീണ മേഖലയിൽ പുഷ്പകൃഷി ആരംഭിച്ചതോടെ കുട്ടികളോടൊപ്പം പോയി പൂക്കളത്തിന് ആവശൃമായ പൂക്കൾ ശേഖരിക്കുന്നു. ഗുരുവായൂരിൽ ചിത്തിര ദിനത്തിൽ പ്രത്യേക ആഘോഷം ഉണ്ട്.



