കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
24 കാരറ്റ് സ്വർണം പവന് 96 രൂപ വർധിച്ച് 57,824 രൂപയിലും 18 കാരറ്റിന് 72 രൂപ വർധിച്ച് 43,368 രൂപയിലുമെത്തി.
ആറുദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണവില വെള്ളിയാഴ്ചയാണ് വീണ്ടും ഉയർന്നത്. പവന് 320 രൂപയും ഗ്രാമിന് 60 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് ഉയർന്നത്.
കഴിഞ്ഞ ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും 80 രൂപ കുറഞ്ഞു. പിന്നീട് ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച വീണ്ടും 200 രൂപ കുറഞ്ഞ് 53,000 രൂപയില്‍ താഴെയെത്തി. വ്യാഴാഴ്ച വീണ്ടും 200 രൂപ കുറയുകയായിരുന്നു. ആറുദിവസത്തിനിടെ പവന് 1,120 രൂപ കുറയുകയായിരുന്നു. ആറുദിവസത്തിനിടെ പവന് 1,120 രൂപ കുറഞ്ഞ ശേഷമാണ് സ്വർണം വെള്ളിയാഴ്ച തിരിച്ചുകയറിയത്.ജൂണ്‍ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂണ്‍ എട്ടുമുതല്‍ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറി. പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക്എത്തിയ സ്വര്‍ണവിലയാണ് വീണ്ടും 53,000 രൂപ കടന്നത്.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍, വാരാന്ത്യത്തില്‍ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണവില ക്ലോസ് ചെയ്തത്. ട്രോയ് ഔണ്‍സിന് 0.93 ഡോളർ (0.04%) താഴ്ന്ന് 2,326.73 ഡോളർ എന്നതാണ് നിരക്ക്.
അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 94 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
