തിരുവനന്തപുരം: അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രോഗവിവരകണക്കുകള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. അഞ്ച് ദിവസത്തിനിടെ കേരളത്തില്‍ 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് H1N1ഉം സ്ഥിരീകരിച്ചു.അരലക്ഷം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായി തുടരുന്നു. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്ബോള്‍ 55,830 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
കഴിഞ്ഞ ദിവസം മാത്രം 11, 438 പേർ. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് ഡെങ്കി സംശയിക്കുന്നത് 1693 പേർക്കാണ്. സ്ഥിരീകരിച്ചത് 493 പേർക്ക്. രണ്ട് ഡെങ്കി മരണം സംശയിക്കുന്നു. 69 പേർക്ക് എലിപ്പനി, മൂന്ന് മരണം. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈല്‍ കേസുകളാണ് സ്ഥിരീകരിച്ചത്.