കോഴിക്കോട്: പുതിയ കാലത്തെ വിദ്യാഭ്യാസത്തിന് മൂല്യം നഷ്ടമാവുന്നു. വിദ്യാർത്ഥികൾ ജോലിക്ക് വേണ്ടി മാത്രമാണ് പഠിക്കുന്നത്. ഗവേഷണം ഗൈഡിന്റെ നിർദ്ദേശാനുസരണം എഴുതി തയ്യാറാക്കുന്നു. അതിന് പുതുമ ഉണ്ടാവില്ല. ആ സ്ഥിതി മാറണം. കോഴിക്കോട് നടക്കുന്ന പൂർണ്ണ കൾച്ചറൽ ഫെസ്റ്റിൽ എൻ ഇ ബാലകൃഷ്ണമാരാർ സ്മാരക സാഹിത്യ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എം ടി വാസുദേവൻനായർക്ക് സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ. എം ടി യുടെ അസാന്നിധ്യത്തിൽ മകൾ അശ്വതി പുരസ്‌കാരം ഏറ്റുവാങ്ങി. പരിപാടി എഴുത്തുകാരൻ സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് പി വി ഷാജികുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.



