മോസ്കോ: ഇന്ത്യ – റഷ്യ വാർഷിക ഉച്ച കോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. റഷ്യൻ ഉപപ്ര ധാനമന്ത്രി ഡെന്നീസ് മാൻ്റുറോവ് അദ്ദേഹ ത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നതു.2019 ലാണ് മോദി അവസാനമായി റഷ്യ സന്ദർശിച്ചത്. ചൊവ്വാഴ്‌ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി ചർച്ച നട ത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാകുമെന്ന് പ്രതീ ക്ഷിക്കുന്നുവെന്ന് മോസ്കോയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു
യുക്രെയ്ൻ യുദ്ധത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതിനു പുറമേ നിലവിൽ റഷ്യൻ സേനയിൽ ജോലിയെടുക്കുന്നവരുടെ മടക്കം ഉറപ്പാക്കാനും ശ്രമിക്കും. മേഖലയിൽ സമാധാനം ഉറപ്പുവരുന്നതിനും സ്ഥിരതയ്ക്കും വേണ്ടി പിന്തുണയ്ക്കുമെന്നും മോദി പറഞ്ഞു. ഉച്ചകോടിക്കുശേഷം മോദി ഓസ്ട്രിയയിലേക്കു തിരിക്കും.