Wednesday, December 24, 2025
No menu items!
Homeവാർത്തകൾഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ദീർഘ ദൂര ​ഗ്ലൈഡ് ബോംബ് 'ഗൗരവ്' വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ദീർഘ ദൂര ​ഗ്ലൈഡ് ബോംബ് ‘ഗൗരവ്’ വിജയകരമായി പരീക്ഷിച്ചു

ഡൽഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ദീർഘ ദൂര ​ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചു. ​ഗൗരവ് എന്ന് പേരിട്ടിരിക്കുന്ന ഈ ബോംബ് വികസിപ്പിച്ചത് പ്രതിരോധ ​ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർ​ഗനൈസേഷൻ ആണ്. 1000 കിലോയോളം ഭാരം വരുന്നു ബോംബിന്റെ പരീക്ഷണം ഏപ്രിൽ എട്ട് മുതൽ 10 വരെയാണ് നടന്നത്. വ്യോമസേനയുടെ സുഖോയ് 30 എം കെ ഐ യുദ്ധവിമാനത്തിൽ നിന്നാണ് ​ഗൗരവ് ബോംബ് പല ഘട്ടങ്ങളിലായി പരീക്ഷിച്ച് പ്രവർത്തനം വിലയിരുത്തിയത്. 2023 ലായിരുന്നു ​ഗൗരവിന്റെ ആദ്യ പരീക്ഷണം. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോ​ഗിച്ച് കൂടുതൽ പരിഷ്കരിച്ചും മാറ്റങ്ങൾ വരുത്തിയുമാണ് ​ വികസിപ്പിച്ചത്. 100 കിലോ മീറ്റർ വരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി ആക്രമണം നടത്താൻ ​ഗൗരവിന് ശേഷിയുണ്ട്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ സുരക്ഷിതമായ ദൂരത്തിൽ നിന്ന് ആക്രമിക്കാൻ ​ഗൗരവ് ബോംബ് വ്യോമസേനയെ സഹായിക്കും.

പരീക്ഷണത്തിന്റെ വിവരങ്ങൾ നിരീക്ഷിച്ച് തൃപ്തികരമാണെന്ന് വിലയിരുത്തിയതോടെ വ്യോമസേനയ്ക്ക് വേണ്ടി ഇതിന്റെ ഉത്പാദനം ഉടൻ ആരംഭിക്കും. ഹൈദ​രാബാദിലെ ഇമാറത്തിലുള്ള ഡിആർഡിഒ കേന്ദ്രത്തിലാണ് ​ഗൗരവ് ബോംബിന്റെ രൂപകല്പനയും സാങ്കേതിവിദ്യാ വികസനവുമെല്ലാം നടന്നത്. ഗൗരവിന്റെ വിജയകരമായ വികസന പരീക്ഷണങ്ങൾക്ക് ഡിആർഡിഒ, ഐ എ എഫ്, വ്യവസായ പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments