രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്സ് /മാത്തമാറ്റിക്സ് രംഗത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ISI) വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കൊൽക്കത്തയിലെ പ്രധാന ക്യാമ്പസിന് പുറമേ ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും പഠനാവസരമുണ്ട്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക. മെയ് പതിനൊന്നിന്, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും.
മാത്തമാറ്റിക്സ് ഉൾപ്പെടുന്ന പ്ലസ് ടു വാണ്, അടിസ്ഥാനയോഗ്യത.പ്രവേശനം ലഭിക്കുന്നവർക്ക്, നിശ്ചിത സ്റ്റൈപ്പന്റ് ലഭിക്കാൻ അർഹതയുണ്ട്. ബി സ്റ്റാറ്റ്, ബി മാത്ത് പ്രോഗ്രാമുകൾക്ക് 5000 രൂപ പ്രതിമാസ സ്റ്റെപെൻഡും വർഷത്തിൽ 5000 രൂപ കണ്ടിൻജൻസി അലവൻസും നിലവിൽ നൽകുന്നുണ്ട് . ഇതു കൂടാതെ മറ്റനവധി സ്കോളർഷിപ്പുകളും പഠിതാക്കൾക്ക് ലഭിക്കാനിടയുണ്ട്. വിവിധ പ്രോഗ്രാമുകൾ1.ബി സ്റ്റാറ്റ് (ഓണേഴ്‌സ് )2.ബി മാത്ത് (ഓണേഴ്‌സ്)3.ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ സയൻസ് (ബിഎസ് ഡിഎസ്).
ഓണേഴ്‌സ്പ്രവേശനക്രമംപ്രവേശനത്തിനായി , ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷയെ കൂടാതെ JEE MAIN / CUET UG എന്നീ പ്രവേശന പരീക്ഷകളും പരിഗണിക്കുന്നുണ്ട്. B Stat & B Math അഡ്മിഷന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന് അഡ്മിഷൻ ടെസ്റ്റും ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ സയൻസ് (ബിഎസ് ഡിഎസ്) ഓണേഴ്‌സ് അഡ്മിഷന് 2024 / 2025 വർഷത്തെ JEE MAIN / CUET UG സ്കോറും പരിഗണിക്കും.ബിഎസ് ഡിഎസ് ഓണേഴ്‌സ് അഡ്മിഷന് CUET ഇംഗ്ലീഷ്, മാത്തമാറ്റിക്സ് പേപ്പറുകൾ നിർബന്ധമായും എഴുതണം.
അപേക്ഷ സമർപ്പണത്തിന് https://admission.isical.ac.in