Tuesday, August 5, 2025
No menu items!
Homeവാർത്തകൾഇന്ത്യൻ റെയിൽ‌വേ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

ഇന്ത്യൻ റെയിൽ‌വേ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

ദില്ലി: ഇന്ത്യൻ റെയിൽ‌വേ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക. ടിക്കറ്റ് ബുക്കിംഗ് ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കുക, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് റെയിൽവേ പ്രധാനമായും ലക്ഷ്യമിടുന്നത്. ട്രെയിൻ യാത്രകളിൽ സുരക്ഷയ്ക്കും സുതാര്യതയ്ക്കും കാര്യക്ഷമതയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിന്‍റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് പ്രധാന മാറ്റങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

1. ഒടിപി

ഐആർസിടിസി പോർട്ടലിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനും യാത്രക്കാർ ഇനി മുതൽ ഒടിപി നൽകണം. പേയ്‌മെന്റ് ഗേറ്റ്‌വേയിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർ ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് മൊബൈൽ നമ്പർ പരിശോധിക്കണം. രജിസ്റ്റർ ചെയ്ത ഐആർസിടിസി ഉപയോക്താക്കൾക്കൊപ്പം എല്ലാ ഉപയോക്താക്കൾക്കും ഇത് ബാധകമാണ്. യഥാർത്ഥ യാത്രക്കാരനാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതിലൂടെ മറ്റൊരു തലത്തിലുള്ള സുരക്ഷ ചേർക്കുന്നതിനാണ് ഇത്.

2. മുൻകൂര്‍ റിസര്‍വേഷൻ

മുൻകൂർ റിസർവേഷൻ കാലയളവ് നിലവിലുള്ള 120 ദിവസത്തിൽ നിന്ന് 90 ദിവസമായി കുറച്ചു. മെയ് 1 മുതൽ, പ്രത്യേക ട്രെയിനുകളും ഉത്സവ സർവീസുകളും ഒഴികെ യാത്രക്കാർക്ക് യാത്രയ്ക്ക് 90 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ഇത് ട്രെയിനുകളുടെ ഷെഡ്യൂളിംഗും ഉപയോഗവും വർദ്ധിപ്പിക്കുമെന്നാണ് റെയിൽവേ ബോര്‍ഡിന്‍റെ വിലയിരുത്തൽ. 

3. റീഫണ്ട്

ടിക്കറ്റ് റദ്ദാക്കലുകൾക്കുള്ള റീഫണ്ട് ഇനി 2 ദിവസത്തിനുള്ളിൽ തിരികെ ലഭിക്കും. നേരത്തെ  ഇതിന് 5 മുതൽ 7 പ്രവൃത്തി ദിവസങ്ങൾ വരെ വേണ്ടി വന്നിരുന്നു. ഇപ്പോൾ, സാങ്കേതികവിദ്യയും മികച്ച ബാങ്കിം​ഗ് സംവിധാനങ്ങളും ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി 48 മണിക്കൂറിനുള്ളിൽ അവരുടെ റീഫണ്ട് ലഭിക്കും. ഓൺലൈൻ ബുക്കിംഗുകൾക്കും ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ലിങ്ക് ചെയ്തിട്ടുള്ള കൗണ്ടർ ബുക്കിംഗുകൾക്കും ഈ നിയമം ബാധകമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments