Wednesday, March 25, 2026
No menu items!
Homeവാർത്തകൾഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ(IFS) 80 ഒഴിവുകൾ,

ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ(IFS) 80 ഒഴിവുകൾ,

ന്യൂഡൽഹി: കാടിനെ അറിഞ്ഞ് ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഏറെ ആസ്വദിച്ച് കരിയർ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന പ്രൊഫഷനാണ് ഫോറസ്റ്റ് സർവീസ്. ഇതിലേക്ക് യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളും അഭിമുഖവും പാസാകണം.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ (ഐഎഫ്എസ് – IFS) തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് യു പി എസ് സി (UPSC)വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ (IFoSE) 2026
തസ്തികയുടെ പേര് : ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ

ആകെ ഒഴിവുകൾ :80 (ഏകദേശം)

പരീക്ഷാ ഘട്ടങ്ങൾ :പ്രിലിമിനറി (CSE), ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സർവീസ് എക്സാം(IFoS) മെയിൻസ്, അഭിമുഖം

യോഗ്യത: നിർദ്ദിഷ്ട ബാച്ചിലേഴ്സ് ബിരുദം( ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അഗ്രികൾച്ചർ, ഫോറസ്ട്രി, എൻജിനീയറിങ്, ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.)

പ്രായപരിധി: 21–32 വയസ്സ് (01-08-2026 അടിസ്ഥാനമാക്കി)

എസ് സി, എസ് ടി വിഭാഗത്തിന് : അഞ്ച് വർഷത്തെ ഇളവ്

ഒബിസി വിഭാഗത്തിന് : മൂന്ന് വർഷത്തെ ഇളവ്

പിഡബ്ല്യു ബി ഡി : 10 വർഷത്തെ ഇളവ്

അപേക്ഷാ ഫീസ്
ജനറൽ,ഒബിസി,ഇഡബ്ല്യു എസ്:100 രൂപ

എസ് സി, എസ് ടി,പിഡബ്ല്യു ബി ഡി സ്ത്രീകൾ: അപേക്ഷാ ഫീസ് ഇല്ല.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 24 വൈകുന്നേരം ആറ് മണിവരെ.

വിശദവിവരങ്ങൾക്ക് യു പി എസ് സി യുടെ വെബ് സൈറ്റ് സന്ദർശിക്കുക
https://upsc.gov.in/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments