തിരുവല്ല: തൃപ്പൂണിത്തുറ എരൂർ (W) ഗീതാലയത്തിൽ കെ. ഗോപിനാഥൻ നായർ (കെ.ജി നായർ 104) ഭഗവത് പാദങ്ങളിൽ വിലയം പ്രാപിച്ചു. തിരുവല്ല സുദർശനം നേത്ര ചികിത്സാലയം ചീഫ് ഫിസിഷ്യൻ ഡോ.ബി.ജി.ഗോകുലൻ ഇദ്ദേഹത്തിന്റെ മകനാണ്. ഇന്ത്യൻ നേവി (INS വെണ്ടുരുത്തി) SMWT യിൽ ചീഫ് ഇൻസ്ട്രക്ടർ ആയിരുന്നു(1979) തൃപ്പൂണിത്തുറയിലെ പ്രഥമ ക്ഷീര സൊസൈറ്റി, റോഡ് വികസനം മറ്റനവധി പുരോഗമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരേതയായ കവിയത്രി സി.കെ ഭാർഗ്ഗവിയമ്മ (അമ്മിണിയമ്മ ) ആണ് ഭാര്യ. ഗീതാകുമാർ ഗിരിധരൻ, ഡോ. ഗംഗാധരൻ , ഗായത്രീ ശശിധരൻ, പരേതനായ ഗോപകുമാർ എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ പരേതനായ എം.എസ് കുമാർ (തിരുവല്ലാ ) , ഉഷ ഗിരിധരൻ, ഡോ.ഗിരിജ ഗംഗാധരൻ, എം ശശിധര മേനോൻ, ശാന്തി ഗോകുൽ.
നേവി വാർ ടാക്ടിക്കൽ സ്കൂൾ ചീഫ് ഇൻട്രക്ടർ ആയാണ് വിരമിച്ചത്.2.ാം ലോക മഹായുദ്ധകാലത്ത് യുദ്ധക്കപ്പലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പത്മനാഭപുരം കോട്ടക്കകത്ത് സുബ്രഹ്മണ്യവിലാസ ത്തിൽ ലക്ഷ്മിയമ്മാളിൻ്റെയും കാളിപ്പിള്ളയുടേയും മകനാണ്. സംസ്ക്കാര ചടങ്ങുകൾ ശനിയാഴ്ച പകൽ മൂന്നിന് തൃപ്പൂണിത്തുറയിലെ വസതിയിൽ.