ഗ്രൂപ്പ് ‘വൈ’ (നോൺ-ടെക്‌നിക്കൽ) മെഡിക്കൽ അസിസ്റ്റൻ്റ് ട്രേഡിൽ എയർമാൻമാരായി ചേരുന്നതിന് കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കായി ഫെബ്രുവരി 1 മുതൽ 5 വരെ കേരളത്തിലെ കൊച്ചിയിൽ ഒരു ഓപ്പൺ റിക്രൂട്ട്‌മെൻ്റ് റാലി നടത്തുന്നു.
ഇൻ്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മെഡിക്കൽ അസിസ്റ്റൻ്റ് റിക്രൂട്ട്‌മെൻ്റ് ടെസ്റ്റ് ഫെബ്രുവരി 1, 2 തീയതികളിലും ഡിപ്ലോമ, ബിഎസ്‌സി ഫാർമസി ബിരുദധാരികൾക്ക് ഫെബ്രുവരി 4, 5 തീയതികളിലുമാണ്. നിശ്ചിത തീയതികളിൽ രാവിലെ 6 മണി മുതൽ പരീക്ഷ നടക്കും.
സ്ഥലം:- മഹാരാജ കോളേജ് ഗ്രൗണ്ടിൽ, പി ടി ഉഷ റോഡ്, ഷേണായിസ് എറണാകുളം കൊച്ചി, കേരളം. https://airmenselection.cdac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ വിശദമായ അറിയിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നമ്പർ 12 എയർമെൻ സെലക്ഷൻ സെൻ്ററുമായി ബന്ധപ്പെടുക.