ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ മുസ്ലിം വിഭാഗക്കാര്‍ കൂടുതലായുള്ള പ്രദേശത്തെ പാകിസ്താന്‍ എന്നു വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജി വോദവ്യാസചറിന്റെ നിലപാടിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ഇന്ത്യയുടെ ഒരു ഭാഗത്തെയും പാകിസ്ഥാനെന്ന് മുദ്ര കുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും വിഭാഗത്തിനെതിരെയുള്ളതും സ്ത്രീവിരുദ്ധവും പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ജഡ്ജി വേദവ്യാസചര്‍ ശ്രീശനന്ദയ്ക്കെതിരെ എടുത്ത കേസില്‍ സുപ്രീംകോടതി തുടര്‍നടപടികള്‍ വേണ്ടെന്നു വെച്ചു. ജഡ്ജി തുറന്ന കോടതിയില്‍ ഖേദപ്രകടനം നടത്തിയതു കണക്കിലെടുത്താണ് നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് ഖന്ന, ബി ആര്‍ ഗവായ്, എസ് കാന്ത്, എച്ച് റോയ് എന്നിവരായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ‘പാകിസ്ഥാന്‍’ പോലുള്ള പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന് അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചു.