Tuesday, July 8, 2025
No menu items!
Homeവാർത്തകൾഇന്ത്യയുടെ ആദ്യ മനുഷ്യവാഹിനി സബ്‌മെഴ്‌സിബിൾ 'മത്സ്യ'യുടെ 6000 മീറ്റർ ആഴക്കടൽ ദൗത്യം 2026 ല്‍

ഇന്ത്യയുടെ ആദ്യ മനുഷ്യവാഹിനി സബ്‌മെഴ്‌സിബിൾ ‘മത്സ്യ’യുടെ 6000 മീറ്റർ ആഴക്കടൽ ദൗത്യം 2026 ല്‍

കൊച്ചി: ഇന്ത്യയുടെ ആദ്യ മനുഷ്യവാഹിനി സബ്‌മെഴ്‌സിബിൾ വാഹനമായ ‘മത്സ്യ’യുടെ 6000 മീറ്റർ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടപ്പാക്കിയേക്കും. ഈ ദൗത്യം ഇന്ത്യയുടെ സമുദ്രഗവേഷണ മേഖലയിൽ നാഴികക്കല്ലാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻഐഒടി) ഡയറക്ടർ ഡോ. ബാലാജി രാമകൃഷ്ണൻ വ്യക്തമാക്കി. ആഴക്കടൽ ദൗത്യത്തിന്റെ നോഡൽ ഏജൻസിയായ എൻ ഐ ഒ ടിയാണ് ‘മത്സ്യ’യുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.’മത്സ്യ’ മൂന്ന് ശാസ്ത്രജ്ഞരെ വഹിച്ചാണ് ആഴക്കടൽ പര്യവേഷണത്തിന് തയ്യാറെടുക്കുന്നത്. തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഈ നാലാം തലമുറ സബ്‌മെഴ്‌സിബിൾ വാഹനത്തിന് 25 ടൺ ഭാരമുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലെ അതിതീവ്ര മർദവും പ്രതികൂല സാഹചര്യങ്ങളും നേരിടുന്ന തരത്തിലാണ് മത്സ്യ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments