ഇന്ത്യയിലെ ആദ്യ ആൾ ഇന്ത്യ പൊലീസ് ബാഡ്മിൻ്റൺ ക്ലസ്റ്ററിന് കൊച്ചിയിൽ തുടക്കം. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘടനം ചെയ്തു. 5 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 43 ടീമുകളിൽ നിന്നും 1033 മത്സരാർഥികൾ പങ്കെടുക്കും. ഏപ്രിൽ 11 മുതൽ 15 വരെയുള്ള 5 ദിവസങ്ങളിലായാണ് ടൂർണമെന്റ്. ഇന്ത്യയിൽ ആദ്യമായാണ് പൊലീസ് ബാഡ്മിന്റൺ ക്ലസ്റ്റർ സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 43 ടീമുകളിൽ നിന്നായി 1033 താരങ്ങൾ പങ്കെടുക്കും.
സിംഗിൾ, ഡബിൾ, മിക്സഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 825 പുരുഷ പോലീസ് ഉദ്യോഗസ്ഥരും 208 വനിതാ പോലീസ് ഉദ്യോഗസ്ഥരുമാണ് മത്സരങ്ങളുടെ ഭാഗമാകുന്നത്. ടൂർണമെന്റിൽ ബാഡ്മിന്റണ് പുറമെ ടേബിൾ ടെന്നിസ് മത്സരവും നടക്കും. 10 ബാഡ്മിന്റൺ കോർട്ടും 8 ടേബിൾ ടെന്നീസ് കോർട്ടുമാണ് സംഘടകർ ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം കാണികൾക്ക് മത്സരം വീക്ഷിക്കുവാനുള്ള സൗകര്യവുമുണ്ട്. ഏപ്രിൽ 15 ചൊവ്വാഴ്ച നടക്കുന്ന ടൂർണമെന്റിന്റെ സമാപന ചടങ്ങ് മന്ത്രി പി രാജീവ് ഉത്ഘടനം ചെയ്യും.



