Tuesday, October 28, 2025
No menu items!
HomeCareer / job vacancyഇന്ത്യന്‍ ബാങ്കില്‍ 1500 അപ്രന്റിസ് ഒഴിവുകള്‍

ഇന്ത്യന്‍ ബാങ്കില്‍ 1500 അപ്രന്റിസ് ഒഴിവുകള്‍

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കാണ് അവസരം. 1,500 ഒഴിവുണ്ട്. ഇതില്‍ 44 ഒഴിവ് കേരളത്തിലാണ്.

കേരളത്തിലെ ഒഴിവുകള്‍: ജനറല്‍-25, എസ്.സി.-4, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-4 (ഒരൊഴിവ് ഭിന്നശേഷിക്കാരിലെ ഒ.എച്ച്. വിഭാഗത്തിന് നീക്കിവെച്ചതാണ്).

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ അംഗീകൃത സർവകലാശാലാബിരുദം/തത്തുല്യം. ബിരുദകോഴ്സ് 31.03.2020-നുശേഷം പൂർത്തിയാക്കിയവർക്കാണ് അവസരം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് എട്ടാംക്ലാസിലെയോ പത്താംക്ലാസിലെയോ പന്ത്രണ്ടാംക്ലാസിലെയോ മാർക്ക്ഷീറ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഹാജരാക്കാത്തവർ എഴുത്തുപരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ഭാഷാപരിജ്ഞാനം തെളിയിക്കുന്ന പരീക്ഷകൂടി അഭിമുഖീകരിക്കണം.

പ്രായം: 20-28 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെ ഇളവും ലഭിക്കും. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി.-40 വയസ്സുവരെ, ഒ.ബി.സി.-38 വയസ്സുവരെ) അപേക്ഷിക്കാം. പ്രായവും യോഗ്യതയും 01.07.2024 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
സ്റ്റൈപ്പൻഡ്: മെട്രോ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ബ്രാഞ്ചുകളിൽ 15,000 രൂപ. ഗ്രാമങ്ങളിലെയും അർധനഗരങ്ങളിലെയും ബ്രാഞ്ചുകളിൽ 12,000 രൂപ.

ഫീസ്: 500 രൂപ. ഓൺലൈനായി ജൂലായ് 31 വരെ ഫീസടയ്ക്കാം. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല.
പരീക്ഷ: ഓൺലൈനായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയായിരിക്കും നടത്തുക. നൂറ് മാർക്കിനുള്ള പരീക്ഷയ്ക്ക് ഒരുമണിക്കൂറാണ് സമയം. റീസണിങ് ആപ്റ്റിറ്റിയൂഡ് ആൻഡ് കംപ്യൂട്ടർ നോളജ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറൽ ഫിനാൻഷ്യൽ അവേർനസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ടാവും.

അപേക്ഷ: അപേക്ഷകർ www.nats.education.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതുകൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓൺലൈനായി അപേക്ഷിക്കുന്നതിനും https://www.indianbank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments