കോട്ടയം: കോട്ടയം ചവിട്ടുവരി സ്വദേശി സതീഷ് എസ് രണ്ടു സുപ്രധാന സോഫ്റ്റ് വെയറുകൾ കണ്ടുപിടിച്ചു.
2038 വർഷം തുടങ്ങി കമ്പ്യൂട്ടർ തീയതി കറക്റ്റ് ആയി ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമും കാണിക്കാനാവാത്ത പരിമിതിയെ മറികടക്കാനുള്ളതാണ് ഒരു സോഫ്റ്റ് വെയർ . 2038 മുതൽ ലോകത്തിലെഎല്ലാ കമ്പ്യൂട്ടർ, മൊബൈൽ, വിൻഡോസ്, ലിനക്സ്, യൂണിക്സ് തീയതികൾ പൂർണ്ണമായും തെറ്റാകുന്ന പ്രതിസന്ധിയെ മറികടക്കാനാണ് സതീഷിന്റെ പുതിയ സോഫ്റ്റ് വെയർ സഹായകമാകുന്നത്.
ഈ സോഫ്റ്റ്‌വെയർ 2038-2099 ഇയർ വരെ ചെക്ക് ചെയ്‌തു പൂർണ്ണമായും വർക്കിംഗ് ആണ് എന്ന് 100% ഉറപ്പ് വരുത്തിയിട്ടുണ്ട്. 2099 കഴിഞ്ഞാലും ഈ സോഫ്റ്റ് വെയർ വർക്ക് ചെയ്യുമെന്നും ഇതിനെ y2കെ പ്രോബ്ലം ഒരിക്കലും ബാധിക്കില്ലന്നും
സതിഷ് അവകാശപ്പെടുന്നു.
ഇത് കൂടാതെ സതീഷ് എസ് മറ്റൊരു സോഫ്റ്റ്‌വെയർ കൂടി കണ്ടെത്തിയിട്ടുണ്ട് ‘പ്രോട്ടെക്റ്റ് പാസ്വേർഡ് എന്ന ഈ സോഫ്റ്റ്‌വെയർ,
സോഫ്റ്റ്‌വെയർ ലൈബ്രറിയിൽ ആഡ് ചെയ്യുകയാണെങ്കിൽ മറ്റാർക്കും സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യുവാനാവില്ല, വൈറസ് ബാധിക്കുകയും ഇല്ല . ഇതിലൂടെ ഏതു സോഫ്റ്റ്‌വെയർ പ്രോജക്ട്സും 100% സെക്യുവർ ആക്കാൻ സാധിക്കും .
സതീഷ് 2008-2009 വർഷം
ഇൻഫോപാർക്കിൽ കോഡ് വർക്ക്-സൊല്യൂഷൻസ് കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു.
അതിനുശേഷമാണ് സ്വന്തമായി സോഫ്റ്റ്‌വെയർ നിർമിച്ചു കൊടുക്കാൻ ആരംഭിച്ചത്. സ്വന്തമായി കമ്പനി ഒന്നും ഇല്ലാതെ തന്നെ വർഷങ്ങളായ പ്രയത്നത്താൽ
അദ്ദേഹം
ഒരു പുതിയ സോഫ്റ്റ്‌വെയർ ടെക്നോളജി കണ്ടുപിടിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് email.softcleaner@gmail.com ബന്ധപ്പെടാവുന്നതാണ്.



