തിരുവനന്തപുരം: അയൽസംസ്ഥാനങ്ങളെ മാതൃകയാക്കി ബസുകളിൽ സ്ഥലപ്പേരിനു പകരം ഇനി പ്രത്യേക കോഡ് നമ്പറുമായി കെഎ സ്‌ആർടിസിയും. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രധാന സ്ഥലങ്ങൾക്ക് ഒന്നുമുതൽ 921 വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും നൽകിയാണ് പ്രത്യേക കോഡ് തയാറാക്കിയിരിക്കുന്നത്. ഇതോടെ മലയാളികളല്ലാത്തവർക്കും ഭാഷാ തടസമില്ലാതെ നമ്പർ കണ്ട് ഏതു സ്ഥലത്തേക്കാണ് ബസ് പോകുന്നതെന്ന് മനസിലാക്കാനാകും.