കുറ്റിച്ചല്‍: കോട്ടൂര്‍ ഗവ:യു.പി.എസ്സില്‍ ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിന് തുടക്കമായി. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാട്ടാക്കട സബ് ജില്ലാതല പരിപാടി ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍ അധ്യക്ഷനായി. കാട്ടാക്കട എ.ഇ.ഒ ബീനാകുമാരി പദ്ധതിയെകുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി വനംവകുപ്പ് വിദ്യാലയത്തിന് സമ്മാനിച്ച പ്രിന്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും എം.എല്‍.എ നിര്‍വ്വഹിച്ചു. കാട്ടാക്കട ബി.ആര്‍.സിയിലെ ഡയപ്പര്‍ ബാങ്കിലേക്ക് സ്‌കൂളിന്റെ വകയായി കോട്ടൂര്‍ ഗീതാഞ്ജലി സ്‌പോണ്‍സര്‍ ചെയ്ത ഡയപ്പറുകള്‍ ചടങ്ങില്‍ സമ്മാനിച്ചു.
ജനപ്രതിനിധികളായ എസ് രതിക, എലിസബത്ത് സെല്‍വരാജ്, മലവിള രാജേന്ദ്രന്‍, രശ്മി അനില്‍, ശ്രീദേവി സുരേഷ്, കാട്ടാക്കട ബി.ആര്‍.സി ബി.പി.സി എന്‍. ശ്രീകുമാര്‍, പി.ടി.എ.പ്രസിഡന്റ് ഡോ.വി.എസ്. ജയകുമാര്‍, പ്രഥമാധ്യാപിക
സുലഭ.എ.എല്‍ എന്നിവര്‍ സംസാരിച്ചു.