Monday, June 23, 2025
No menu items!
Homeവാർത്തകൾഇതൾ 2025 സെമിനാർ സംഘടിപ്പിച്ചു.

ഇതൾ 2025 സെമിനാർ സംഘടിപ്പിച്ചു.

കുറവിലങ്ങാട് :
കുറവിലങ്ങാട് ഇടവകയിലെ
രണ്ടാം വാർഡിലെ വിശുദ്ധ ഇരണേവൂസ് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി എയ്ഞ്ചൽസ് ഫോറം രൂപീകരിച്ചു .കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

ഫോറത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇതൾ 2025 സെമിനാർ സംഘടിപ്പിച്ചു.സെമിനാറിന്റെ ഉദ്ഘാടനം ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് മേനാച്ചേരി നിർവഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ജോൺ എം.വി യുടെ അധ്യക്ഷതയിൽ കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്ത്,ജനറൽ ലീഡർ ബോബിച്ചൻ നിധിരി എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി .

സെമിനാറിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സി. മെൽബി എസ്. സി. വി. ,ലിജോ മുക്കത്ത് എന്നിവർ ക്ലാസുകൾ നയിച്ചു.

ക്ലാസുകൾ, പ്രചോദക ഡോക്യുമെൻററി പ്രദർശനങ്ങൾ,സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ ബോധിനി ഷോർട്ട് ഫിലിം പ്രദർശനം,കലാ കായിക പരിപാടികൾ, സ്നേഹവിരുന്ന്,ചർച്ചകൾ, സമ്മാനവിതരണങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി . യൂണിറ്റിലെ നാൽപ്പതോളം കുട്ടികളും മാതാപിതാക്കളുമാണ് ഇതൾ – 2025 ൻ്റ ഭാഗമായത്.
സോൺ ലീഡർ ഷൈജു പാവുത്തിയേൽ,വാർഡ് യോഗ പ്രതിനിധി ജിജോ വടക്കേടം,റെന്നി ആശാരി പറമ്പിൽ,ഭാരവാഹികളായ ലിസി മാമച്ചൻ , ജെറിൻ മൈലള്ളും തടത്തിൽ,ഭാവന സിബി രണ്ടുമാക്കിയിൽ ,ലിസി ജോസ് പാലകുടിയിൽ, രാജു ആശാരി പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.എയ്ഞ്ചൽ ഫോറം കൺവീനർമാരായി ബേസിൽ ജിജോ വടക്കേടത്ത്,എയ്ഞ്ചലീന ജോമി നരിവേലിൽ എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments