ചെറുതോണി: കട്ടപ്പന ഉപജില്ല ഫസ്റ്റ് റണ്ണേഴ് അപ്പും ഡിസ്ട്രിക്റ്റ് സ്പോട്സ് അക്കാഡമി സെക്കൻഡ് റണ്ണേഴ് അപ്പും കരസ്ഥമാക്കി. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചാമ്ബ്യൻഷിപ്പ് പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുരേഷ് കുമാർ, പഞ്ചായത്തംഗങ്ങളായ ഷിഹാബ് ഈട്ടിക്കല്‍, ജോജി ഇടപ്പള്ളികുന്നേല്‍, സെക്രട്ടറി ഇ.ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ ചാമ്ബ്യൻഷിപ്പിലും എറണാകുളത്ത് നടക്കുന്ന സ്കൂള്‍ ഒളിംമ്ബിക്സിലും ഇടുക്കി റവന്യൂ ജില്ലയെ പ്രതിനിധീകരിക്കും. ടീമില്‍ 17 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമായി 32 അംഗ ജില്ലാ ടീമാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത്.



