Wednesday, June 25, 2025
No menu items!
Homeവാർത്തകൾഇടുക്കി പീരുമേട്ടില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

ഇടുക്കി പീരുമേട്ടില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍  സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത (54) യാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്. ഒപ്പമുണ്ടായിരുന്നവരാണ് ​ഗുരുതരമായി പരിക്കേറ്റ സീതയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പീരുമേട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments